ഇന്ന്‍
ഞാന്‍ മലയാളം ബ്ലുലോഗുപാടത്തിലൂടെ കറങ്ങി നടന്നു...
മനോഹരം..!
കണ്ടതും കേട്ടതുമെല്ലാം ഇഷ്ടപ്പെടുന്നതു മാത്രം.
മനസ്സു തുറന്നു മിണ്ടുന്ന, ചിരിയ്ക്കുന്ന ഒത്തിരിപ്പേര്‍!
അവര്‍ വിതറിയ വിത്തുകള്‍
വിരിഞ്ഞ്...
വളര്‍ന്ന്‍...
നന്മയുടെ പൂക്കള്‍ വിടര്‍ത്തി
തലയാട്ടി നില്‍ക്കുന്നു.
ഒരോ അതിഥിക്കും ഒരു പുഞ്ചിരിയെങ്കിലും സമ്മാനിക്കാന്‍.
മനസ്സില്‍ നിന്നുമുള്ള ഒരു പുഞ്ചിരി!
...
ഈ മനോഹര തീരത്തു നില്‍ക്കുമ്പോല്‍
എന്നെ മറക്കുന്നെന്‍ ദു:ഖം മറക്കുന്നു
എല്ലാം മറക്കുന്നു ഞാന്‍
ഇന്നെല്ലാം മറക്കുന്നു ഞാന്‍!
...
നന്ദി, ഒരുപാടൊരുപാട്...എല്ലാവര്‍ക്കും!